അഗാധമായ പ്രണയ താഴ്‌വരയിൽ ഒരു വസന്തത്തിൽ സ്നേഹവും
തൃക്ഷ്ണയും കണ്ടുമുട്ടി.
തൃക്ഷ്ണയും കണ്ടുമുട്ടി.
അവന്റെ മാറിൽ സ്നേഹം ആശ്രയം കണ്ടെത്തി .
നിമിഷങ്ങൾ യുഗങ്ങൾ പോലെ പങ്കുവച്ചു ,ആസ്വദിച്ചു.
ഋതുക്കളും കാലങ്ങളുംഅലങ്കാരസമേതം
ഘോഷയാത്രയായി അരികിലൂടെ കടന്നു പോകുന്നതും അവർ അറിഞ്ഞിരുന്നില്ല.
നിമിഷങ്ങൾ യുഗങ്ങൾ പോലെ പങ്കുവച്ചു ,ആസ്വദിച്ചു.
ഋതുക്കളും കാലങ്ങളുംഅലങ്കാരസമേതം
ഘോഷയാത്രയായി അരികിലൂടെ കടന്നു പോകുന്നതും അവർ അറിഞ്ഞിരുന്നില്ല.
എന്നാൽ!
താഴ്‌വരയുടെ ശത്രുക്കൾ (നിയമങ്ങൾ)ഇവരെ കണ്ടിരുന്നു.
നീതിപീഠങ്ങൾ അവർക്കിടയിൽ സംശയത്തിൻ വിത്തുകൾ വാരി വിതറി.
അവർക്കിടയിലെ സംശയത്തിന്റെ ആ വിത്തുകൾ
വന്മരങ്ങളായി മാറി,അവർ തമ്മിൽ കാണാതെയായി.
ഒറ്റപ്പെട്ടുപോയ സ്നേഹത്തെ മതങ്ങൾ പാപബോധം ചുമത്തി തടവിലാക്കി.
മറുവശത്ത് സമൂഹം തൃക്ഷയെ നരകത്തിലേക്ക് ആട്ടിയോടിച്ചു .
അങ്ങനെ കാൽപ്പനികതയുടെ ശത്രുക്കൾ ആ താഴ്‌വരയെ ഇല്ലാതെയാക്കി....
No comments:
Post a Comment