Thursday, June 26, 2014

വലിയ ഹൃദയം

വലിയ ഹൃദയം

എനിക്കു ചെറിയ തലയും
വലിയ ഹൃദയവുമാണ്‌ ഉള്ളത്
എന്നാൽ കാലം നമുക്കു
നൽകുന്നത് ഇറുകിയ ഉടുപ്പുകൾ മാത്രം
ആ ഉടുപ്പുകളിൽ എന്റെയീ വലിയ ഹൃദയത്തെ മറയ്ക്കാൻ കഴിയില്ല
ഞാനൊഴികെ എല്ലാരും സന്തോഷത്തിൽ  പുലരുന്നു
ഞാൻ മാത്രം 
ഈ ഹൃദയഭാരവും പേറി ജീവിക്കുന്നു
സഹായിക്കാനായി വന്നവർ പറഞ്ഞത്
ഞാൻ എന്റെ ഹൃദയത്തെ ചുരുക്കന്നമെന്നാണ്‌
എന്നാൽ അത് ഓരോ നിമിഷവും വലുതായികൊണ്ടേവരുന്നു...
ഈ പോക്കു കാണുമ്പോൾ തോന്നുന്നു
ഞാൻ മരിക്കുകയെങ്കിൽ അതു എന്റെ ഈ ഹൃദയം പൊട്ടി തന്നെയാകുമെന്ന്
അല്ലേലും  തലച്ചോറു മാത്രം വാഴുന്ന നാട്ടിൽ ഹൃദയത്തിനു എന്തു സ്ഥാനം


സാക്ഷി

നഗരത്തിലെ പ്രധാന ബസ്സ്റൊപ് .ബസ്സുകളുടെ വരവ് പോലെ തന്നെ ,അത് കാത്തു നില്‍കുന്നവരുടെ കൂട്ടവും അടിമുടി മാറിക്കൊണ്ടിരിക്കുന്നു .എത്രെയെത്ര മുഖങ്ങള്‍ ,ഭാവങ്ങള്‍ .വിരസതയില്‍ ആറാടി ഞാനും കാത്തു നില്‍ക്കുകയാണ് .അപ്പോഴാണ് ഒരു കുഞ്ഞിക്കൈ എന്റെ വലതു തുടയില്‍ തട്ടി വിളിക്കുന്നതായി അനുഭവപ്പെട്ടത് . നോക്കിയപ്പോള്‍
ഒരു പെണ്‍കുട്ടി .ആ കുട്ടിയെ
കണ്ട നേരം എനിക്ക് ഓര്‍മ
വന്നത് ഓ ന്‍ വിയുടെ കോതമ്പു മണികള്‍ എന്ന കവിതയാണ്.അതെ ഇവള്‍ക്കും കോതമ്പ ക്കതിരിന്റെ നിറമാണ്‌ . അവള്‍ ഭിക്ഷയ്ക്കായി കൈ നീട്ടുണ്ടായിരുന്നു , ഇടം കൈയ്യില്‍ ചന്തം നശിച്ച ഒരു പാവയും ഉണ്ടായിരുന്നു .എന്റെ വീട്ടിലും സമ പ്രായത്തില്‍ ഒരു മോളുണ്ട്‌ .മോളോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാവാം ,മറ്റൊന്നും എനിക്ക് ചിന്തിക്കുവാനെ കഴിയുന്നില്ല .പോക്കറ്റില്‍ ചില്ലറ ഉണ്ട് ,എങ്കിലും കൊടുക്കേണ്ട കാരണം ഇങ്ങനെ അധ്വാനിക്കാതെ കിട്ടുന്ന നാണയത്തുട്ടുകളുടെ ലഹരിയറിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ ഒരു ഭിക്ഷക്കാരിയായി സമൂഹത്തിന്റെ പുറം പോക്കുകളില്‍ കഴിയേണ്ടി വരും .ഇവളുടെ ശൈശവവും കൌമാരവും അരക്ഷിതാവസ്ഥയുടെ കൈകളില്‍ പിച്ചിചീന്തപ്പെടും. ആ കുഞ്ഞിന്റെ നിഷ്കളങ്കത എന്നെ വീണ്ടും അസ്വസ്ഥനാക്കുന്നു .കുഞ്ഞേ! നീ തിരികെ നാട്ടിലേക്കു പോകുവെന്നു പറയുവാന്‍ തോന്നിയെങ്കിലും ജാതിയുടെ പേരില്‍ ഈ കാലഘട്ടത്തിലും മനുഷ്യനെ ചുട്ടു കൊല്ലുന്ന ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളെ ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു .പെട്ടെന്ന് എന്റെ ബസ്സിന്റെ ഹോണ്‍ മുഴങ്ങി .ക്ഷണനേരത്തില്‍ പോക്കറ്റില്‍ നിന്നും ചില്ലറ എടുത്തു ആ കുഞ്ഞിക്കൈകളില്‍ നല്‍കിയ ശേഷം ,ബസ്സിന്റെ വാതിലില്‍ തിക്കിതിരക്കുന്ന മുതിര്‍ന്നവരെയും ഇളയവരെയും തട്ടി മാറ്റി ഞാന്‍ ,എനിക്ക് സീറ്റ് കണ്ടെത്തി ....

താഴ്‌വരയുടെ ഗാനം

അഗാധമായ പ്രണയ താഴ്‌വരയിൽ ഒരു വസന്തത്തിൽ  സ്നേഹവും
 തൃക്ഷ്ണയും  കണ്ടുമുട്ടി.
അവന്റെ മാറിൽ  സ്നേഹം ആശ്രയം കണ്ടെത്തി .
നിമിഷങ്ങൾ യുഗങ്ങൾ പോലെ പങ്കുവച്ചു ,ആസ്വദിച്ചു.
ഋതുക്കളും കാലങ്ങളുംഅലങ്കാരസമേതം
ഘോഷയാത്രയായി അരികിലൂടെ കടന്നു പോകുന്നതും അവർ അറിഞ്ഞിരുന്നില്ല.
എന്നാൽ!
താഴ്‌വരയുടെ ശത്രുക്കൾ (നിയമങ്ങൾ)ഇവരെ കണ്ടിരുന്നു.
നീതിപീഠങ്ങൾ അവർക്കിടയിൽ സംശയത്തിൻ വിത്തുകൾ വാരി വിതറി.
അവർക്കിടയിലെ സംശയത്തിന്റെ ആ വിത്തുകൾ
 വന്മരങ്ങളായി മാറി,അവർ തമ്മിൽ കാണാതെയായി.
ഒറ്റപ്പെട്ടുപോയ സ്നേഹത്തെ മതങ്ങൾ പാപബോധം ചുമത്തി തടവിലാക്കി.
മറുവശത്ത്‌ സമൂഹം തൃക്ഷയെ നരകത്തിലേക്ക്‌ ആട്ടിയോടിച്ചു .
 അങ്ങനെ കാൽപ്പനികതയുടെ ശത്രുക്കൾ ആ താഴ്‌വരയെ ഇല്ലാതെയാക്കി....